Post Category
*ഊരുകൂട്ട വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു*
സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഊരുകൂട്ട വളണ്ടിയർമാർക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ പരിശീലനം ഉദ്ഘാടനം ചെയ്തു. ‘ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഊരുകൂട്ട വളണ്ടിയർമാർ നഗരസഭയുടെ അഭിമാനമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷെറീന അബ്ദുള്ള അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എസ് പ്രമോദ്, വി.കെ ഷിഫാനത്ത്, നഗരസഭാ സെക്രട്ടറി വി.ഡി തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ, എ.ഇ.ഒ ബി.ജെ സിജിത, ടി.ഇ.ഒ വി.ആർ നിഷ, ബിന്ദു പ്രമോദ്, അഞ്ജലി ടീച്ചർ, പി.എൻ നിഖിൽ, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, എം.ഇ.സി. പ്രോജക്ട് കോ-ഓർഡിനേറ്റർ എ. പി ബിൻസി എന്നിവർ പങ്കെടുത്തു.
date
- Log in to post comments