Skip to main content

ഡ്രൈവര്‍ നിയമനം

പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ ഉണ്ടായിരിക്കണം (മെഡിക്കല്‍ ഫിറ്റ്നസ് നിര്‍ബന്ധം). ജില്ലയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. 810 രൂപയാണ് ദിവസവേതനം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ നാല് വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി/സിവില്‍ ജഡ്ജ്' (സീനിയര്‍ ഡിവിഷന്‍), ജില്ലാ നിയമ സേവന അതോറിറ്റി, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2220141.
 

date