Skip to main content

പേവിഷബാധ നിര്‍മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

 

 

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിഷന്‍ റാബീസ് പദ്ധതിയുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍ക്കായി പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പുകള്‍ ഒക്ടോബര്‍ 24, 26 തീയതികളിലാണ് നടക്കുന്നത്.

 

ഒക്ടോബര്‍ 24 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ വെറ്ററിനറി ഡിസ്‌പെന്‍സറിയിലും ഒക്ടോബര്‍ 26 ന് രാവിലെ 9.30 മുതല്‍ 11 വരെ വെറ്ററിനറി സബ് സെന്റര്‍ തൃപ്പറ്റിലും അന്നേ ദിവസം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കമ്മ്യൂണിറ്റി ഹാള്‍ അണ്ടത്തോടുമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

 

വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിന് ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

date