Post Category
ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ബഡ്സ് ഒളിമ്പിയ 3.0
ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചലനാത്മകത, ശാരീരിക ക്ഷമത, ഏകാഗ്രത എന്നിവ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ, ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സംസ്ഥാന വ്യാപകമായി 'ബഡ്സ് ഒളിമ്പിയ 3.0' എന്ന പേരിൽ കായിക മത്സരങ്ങൾ കുടുംബശ്രീ സംഘടിപ്പിക്കുന്നു. സ്ഥാപന തലങ്ങളിൽ തുടങ്ങി സംസ്ഥാന തലങ്ങളിൽ വരെ ബഡ്സ് ഒളിമ്പിയയുടെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 31ന് മുമ്പ് നടത്തും. ബഡ്സ് സ്ഥാപനങ്ങളിലെ വിഭിന്ന ശേഷിക്കാരുടെ കായികപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുക എന്നിവ കായികമേളയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നു.
date
- Log in to post comments