Skip to main content

കെക്‌സ്‌കോണില്‍ പ്രോജക്ട് ഓഫീസര്‍ ഒഴിവ്

കേരള സംസ്ഥാന എക്‌സ് സര്‍വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷനില്‍ കരാറടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫീസറുടെ ഒഴിവുണ്ട്.  കമ്മീഷന്‍ഡ് ഓഫീസറുടെ പദവിയില്‍ കുറയാത്ത റാങ്കിലുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.  പ്രായം 50 വയസ് കവിയരുത്.  യോഗ്യത: ബിരുദവും പദ്ധതി ആസൂത്രണം, നടത്തിപ്പ്, മേല്‍നോട്ടം, നെറ്റ്‌വര്‍ക്ക് പ്രോഗ്രാമിംഗ് എന്നിവയില്‍ പ്രവൃത്തി പരിചയവും.  ശമ്പളം : 25,000 രൂപ.  ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി മാനേജിംഗ് ഡയറക്ടര്‍, കെക്‌സ്‌കോണ്‍, ടി.സി 25/838, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  

പി.എന്‍.എക്‌സ്.5238/17

date