Post Category
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍
ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി. പ്രോജക്ടില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 18 -40 വയസ്. ഒഴിവ് ഒന്ന്. യോഗ്യത- സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ലോമയോടെ സൈക്കോളജി/ സോഷ്യോളജിയില്‍ എം.എ അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ഡിപ്ലോമയോടെ എം.എസ്.ഡബ്ല്യൂ. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 19ന് രാവിലെ 10ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2533327, 2534524.
date
- Log in to post comments