'വിജ്ഞാനദര്ശിനി' പദ്ധതിക്ക് തുടക്കം
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ അറിവും വിനോദവും പകരാന്‍ കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ 'വിജ്ഞാനദര്ശിനി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്കാരിക, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക പഠനയാത്രകള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക അറിവ് നല്‍കുകയാണ് ലക്ഷ്യം. സ്കൂള്‍, കോളജ് അധികൃതര്‍ക്ക് നേരിട്ട് ഈ യാത്രകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് യാത്രകള്‍ ക്രമീകരിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ വഴി സര്‍വീസ് ലഭ്യമാകും. ബുക്കിംഗിന്: പാലക്കാട് (9447837985), മണ്ണാര്‍ക്കാട് (9446353081), ചിറ്റൂര്‍, വടക്കഞ്ചേരി (9495390046).
- Log in to post comments