Skip to main content

ചിത്രരചനാമത്സരം

കൈത്തറി വസ്ത്ര പ്രചരണത്തിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ  വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം ഒക്ടോബർ 31ന് നടക്കും. രാവിലെ 09.30 മുതൽ  കോട്ടയം ബസേലിയസ് കോളജില്‍ നടക്കുന്ന മത്സരത്തില്‍  പങ്കെടുക്കുന്നതിന് ഹെഡ്മാസ്റ്ററുടെ സാക്ഷപത്രം ഉള്‍പ്പെടെ നിശ്ചിതമാതൃകയിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോൺ 0481 2570182, 6238692166,9961860295)

date