Skip to main content

ശുചീകരണപരിപാടി സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്‍റെ നേതൃത്വത്തിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ സംഘടിപ്പിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലിസി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

സ്ഥിരം സമിതി അധ്യക്ഷരായ ടോമി കാറുകുളം, ലൂക്കോസ് മാക്കിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെർലിൻ ജോസ്, കെ.ബി. രാജേഷ് , മാത്യൂസ് കെ മാത്യൂസ്, കെ.എൻ തങ്കപ്പൻ,സി.എം ജോർജ് എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടികളും സെമിനാറുകളും ക്വിസ് മത്സരങ്ങളും,

സ്വച്ഛതാ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങിൽ ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.

date