Skip to main content

*മെഗാ ക്യാൻസർ നിർണ്ണയ ക്യാമ്പും മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പും ഒക്ടോബർ 29-ന്*

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ ക്യാൻസർ സ്ക്രീനിംഗും മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബർ 29-ന് രാവിലെ പത്തിന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയാണ് രജിസ്ട്രേഷൻ സമയം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. അനിൽ അധ്യക്ഷത വഹിക്കും.

സ്തനാർബുദ സാധ്യത പരിശോധന, ഗർഭാശയ അർബുദ സാധ്യത പരിശോധനയ്ക്കുള്ള പാപ് സ്മിയർ ടെസ്റ്റ്, ഓറൽ കാൻസർ, പ്രോസ്ട്രേറ്റ് കാൻസർ, കുടൽ കാൻസർ പരിശോധനകൾ തുടങ്ങിയ പ്രധാന ക്യാൻസർ സ്ക്രീനിംഗ് സേവനങ്ങൾ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും. ഇതിനുപുറമെ ഗൈനക്കോളജി, സർജറി, നേത്രരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എൻ.ടി., ഡെന്റൽ, ശിശുരോഗ വിഭാഗം തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റി പരിശോധന വിഭാഗങ്ങളുടെ സേവനങ്ങളും ഉണ്ടാകും.

date