Skip to main content

*വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം*

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് കാളിയമ്മാക്കാവ് ഗ്രൗണ്ടിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.എം. ഹബീബ് അധ്യക്ഷത വഹിച്ചു. കാണികളെ ആവേശത്തിലാഴ്ത്തിയ കബഡി മത്സരത്തോടെയാണ് മേളയ്ക്ക് തിരിതെളിഞ്ഞത്.

വിവിധ വാർഡുകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വോളിബോൾ, ഫുട്ബോൾ തുടങ്ങിയ വിവിധ കായിക മത്സരങ്ങളും, ഒപ്പം നാടൻ കലകൾ, നൃത്തം, സാഹിത്യം തുടങ്ങിയ വിവിധ കലാമത്സരങ്ങളും മേളയുടെ ഭാഗമായി അരങ്ങേറും. പഞ്ചായത്തുതല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ബ്ലോക്ക്, ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മണികണ്ഠൻ മഞ്ചറമ്പത്ത് സ്വാഗതം ആശംസിച്ചു. ഭരണസമിതി അംഗങ്ങളായ എൻ.കെ. വിമല, കരീം മലായ, സലീർ കാര്യാട്ട്, ബുഷ്റ അക്ബർ, റിനിത കബീർ, ജെസി റാഫേൽ, ഡെയ്‌സി ജോമോൻ, ലക്ഷ്മി എന്നിവർ സംസാരിച്ചു.

date