Skip to main content

പച്ചക്കറി തൈകൾ വിതരണം ചെയ്തു 

 

പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ 2026-27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.എൻ രാജേഷ് നിർവ്വഹിച്ചു. പച്ചക്കറി കൃഷി ചെയ്യുന്നതിനും കൂലി ചെലവ് സബ്സിഡി ലഭിക്കേണ്ടതുമായ ഗുണഭോക്താക്കൾക്കാണ് തൈകൾ ലഭ്യമാക്കിയത്. കാബേജ്, ക്വാളിഫ്ലവർ, മുളക്, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. 

 

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.എസ് ഷാജു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എം.എസ് ചിക്കു, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി വിജു, മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date