Skip to main content

പരിസര ശുചീകരണം നടത്തി

 

ആനന്ദപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പരിസര ശുചീകരണം നടത്തി. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത്, ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം (സിഎച്ച്‌സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആനന്ദപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരം ശുചീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ആര്‍. ഷൈജു അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.കെ. ശ്രീവത്സന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.യു. വിജയന്‍, ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍. രമേഷ് എന്നിവര്‍ സംസാരിച്ചു.

 

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിലെയും മുരിയാട് ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികള്‍, എച്ച് എം.സി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date