Skip to main content

മാള ഗവ. ഐ.ടി.ഐയില്‍ ലഹരിവിരുദ്ധ ബോധവത്കരണവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു

 

 

'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്' പരിപാടിയുടെ ഭാഗമായി മാള കെ. കരുണാകരന്‍ സ്മാരക ഗവ. ഐ.ടി.ഐയില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ഡി. മാത്യു ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

 

പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരമ്പരാഗത കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ സിമി എന്‍. മീരാന്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. നിസ, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ടി.എം. ദീപു, പി.ഇ. സെവലീന, സ്റ്റാഫ് അംഗങ്ങള്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, ട്രെയിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date