Skip to main content

കുറ്റിക്കുരുമുളക് തൈകള്‍ വിതരണം ചെയ്തു

 

 

നാട്ടിക ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതാ കര്‍ഷകര്‍ക്കായി കുറ്റിക്കുരുമുളക് തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിര്‍വ്വഹിച്ചു. 100 രൂപ വിലയുള്ള കുറ്റിക്കുരുമുളക് തൈകള്‍ 75 ശതമാനം സബ്‌സിഡിയോടെയാണ് പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്.

 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. സിദ്ദിഖ്, കൃഷി ഓഫീസര്‍ എന്‍.വി. ശുഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ ഉണ്ണികൃഷ്ണന്‍, ടി.സി. ഉണ്ണികൃഷ്ണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം റസീന ഖാലിദ്, കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു.

date