Skip to main content

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 ആനന്ദപുരം ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് തൃശ്ശൂര

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു

       

   ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകന്‍-കര്‍ഷക, പട്ടികജാതി വിഭാഗം കര്‍ഷക - യുവ കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, ബ്ലോക്കിലെ മികച്ച പുല്‍ത്തോട്ടം കര്‍ഷകര്‍, സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകര്‍, ബ്ലോക്കിലെ മികച്ച ക്ഷീര സംഘം, ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘം, മികച്ച ക്ഷേമനിധി കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര സംഗമത്തോടനുബന്ധിച്ച് നടത്തിയ കുട്ടികള്‍ക്കുള്ള ചിത്ര രചന മത്സരം, ജീവനക്കാര്‍ക്കുള്ള ഡയറി ക്വിസ് മത്സരം എന്നിവയുടെ സമ്മാനദാനവും നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ആതിഥേയ സംഘമായ ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം ഗിരിജന്‍ പൊതു സമ്മേളത്തിന് സ്വാഗതവും ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ദിവ്യ വത്സന്‍ നന്ദിയും അറിയിച്ചു.

 

      പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, അമ്പിളി വേണു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഡി. നെല്‍സണ്‍, കെ.സി.എം.എഫ് ഭരണസമിതി അംഗം ടി.എന്‍. സത്യന്‍, ബ്ലോക്ക് മെമ്പര്‍മാരായ മണി സജയന്‍, കെ.യു. വിജയന്‍, ബിന്ദു വര്‍ക്കി, അംബുജ രാജന്‍, പ്രസീന സജയന്‍, കെ.എം. സുരേഷ് ബാബു, കെ. രാജേഷ്, അജയന്‍ തറയില്‍, രജനി നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഖിത അനൂപ്, എ.എം ജോണ്‍സണ്‍, സുനിത മുരളി, ഷീജ മോഹനന്‍, ജ്യോതി സരിന്‍, വി.ആര്‍ ഷൈജു, ടി. ജസ്റ്റിന്‍ ജോര്‍ജ്, കെ.കെ. സുരേഷ് ബാബു, ഷാരി വീനസ്, അഞ്ജലി ഷാബു, അജീഷ് കുഞ്ഞന്‍, എ.എസ് സുനില്‍കുമാര്‍, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരന്‍, ആനന്ദപുരം റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പുല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കെ.എം. ദിവാകരന്‍, പൊറത്തിശ്ശേരി സംഘം പ്രസിഡന്റ് കെ.വി. മോഹന്‍, ആനന്ദപുരം ക്ഷീരസംഘം സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date