എം.ആർ.ആർ.എം. സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന ചാവക്കാട് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ
ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ എം.ആർ.ആർ.എം. സ്കൂളിലും ലിറ്റിൽ ഫ്ലവർ സ്കൂളിലുമായാണ് നടന്നത്. എൽ.പി. വിഭാഗത്തിൽ 130.7 പോയിന്റ് നേടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ.പി. സ്കൂൾ മമ്മിയൂർ ഒന്നാം സ്ഥാനം നേടി. എച്ച്.എസ്.സി. എൽ.പി.എസ്. വൈലത്തൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ 181 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. സെന്റ് ഫ്രാൻസിസ് യു.പി.എസ്. വൈലത്തൂർ രണ്ടാം സ്ഥാനത്തെത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 394 പോയിന്റോടെ എൽ.എഫ്. മമ്മിയൂർ എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ്. ചിറ്റാട്ടുകര രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എൽ.എഫ്.സി.ജി.എച്ച്.എസ്. മമ്മിയൂർ 429 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ഗവ. എച്ച്.എസ്.എസ്. മണത്തല രണ്ടാം സ്ഥാനത്തെത്തി.
വിജയികൾക്കുള്ള സമ്മാനദാനം എംഎൽഎ എൻ.കെ അക്ബർ നിർവ്വഹിച്ചു. ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ എം.ഡി. ഷീബ സ്വാഗതവും എൽ എഫ് സി യു പി എസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിമി മരിയ നന്ദിയും പറഞ്ഞു.
- Log in to post comments