Post Category
*ആളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം പുരോഗമിക്കുന്നു: പഞ്ചഗുസ്തി മത്സരങ്ങൾക്ക് തുടക്കമായി*
വിവിധ കലാ-കായിക ഇനങ്ങളിലെ വാശിയേറിയ മത്സരങ്ങളോടെ ആളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ആവേശകരമായി പുരോഗമിക്കുന്നു. കേരളോത്സവത്തിന്റെ ഭാഗമായി ആളൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വാർഡ് മെമ്പർ മിനി പോളിയുമായി പഞ്ചപിടിച്ചുകൊണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഐ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെൻസി ഡെൻപോൾ, പഞ്ചായത്ത് അംഗങ്ങളായ സിമ്മി പോൾ, ലിജോ കണ്ണംകുന്നി, അഡ്വ. സി.ജി. ആന്റണി, കെ.എസ്. വിഷ്ണു, വർഗീസ് തുളുവത്ത്, മേരി ജോൺസൺ, ജിനി ബാബു, ലീഭ രജീഷ്, ജിനി പോൾ, ജുമൈല ഷഗിർ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments