മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026: സംഘാടകസമിതി രൂപീകരിച്ചു
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി ഉദയകുമാര്‍ അധ്യക്ഷനായി.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയാണ് സംഘാടകസമിതി ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍/ ചെയര്‍പേഴ്‌സണ്‍മാരായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മാധവന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി ഉദയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സി പാര്‍വതി എന്നിവരെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ കാര്‍ത്തികേയനാണ് ജനറല്‍ കണ്‍വീനര്‍. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സമിതിയില്‍ അംഗങ്ങളാണ്.
നവംബര്‍ 13 മുതല്‍ 18 വരെയാണ് 2026ലെ ബ്ലോക്ക്തല കേരളോത്സവം സംഘടിപ്പിക്കുന്നത്. ആര്‍ട്‌സ് വിഭാഗം മത്സരങ്ങള്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും, സ്‌പോര്‍ട്‌സ് വിഭാഗം മത്സരങ്ങള്‍ മലമ്പുഴ നവോദയ സ്‌കൂളിലും നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
- Log in to post comments