Post Category
ആവോലി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
ആവോലി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2026-27 ൻ്റെ ഭാഗമായി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവോലി പാൽ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 14,63,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ ആവോലി ഗ്രാമപഞ്ചായത്തിലെ 95 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചു.
ചടങ്ങിൽ ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷ്‌റഫ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു പരീക്കൻ, വെറ്ററിനറി സർജൻ ഡോ. ആഷ അബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റ് സിറിൽ ജോസഫ്, ഗുണഭോക്താക്കളായ ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments