Skip to main content

ഡാക് അദാലത്ത്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള ഡിവിഷണല്‍തല തപാല്‍ അദാലത്ത് നവംബര്‍ നാലിന് രാവിലെ 11 ന് മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ വിവിധ തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഡിവിഷന് കീഴിലുള്ള പോസ്റ്റ് ഓഫീസുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ സമര്‍പ്പിക്കാനുള്ള പരാതികളും നിര്‍ദ്ദേശങ്ങളും 'ഡിവിഷണല്‍ ഡാക് അദാലത്ത്: നവംബര്‍ 2026' എന്ന് രേഖപ്പെടുത്തി തപാല്‍ വഴിയോ, നേരിട്ടോ ഇമെയില്‍ മുഖേനയോ ഒക്ടോബര്‍ 30 നകം ലഭ്യമാക്കണം. മുന്‍ അദാലത്തുകളില്‍ പരിഗണിച്ച പരാതികള്‍ വീണ്ടും പരിഗണിക്കില്ല. അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത സമയത്ത് നേരില്‍ ഹാജരാകണം. അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നോ ജില്ലാ എന്‍.ഐ.സി. കേന്ദ്രത്തില്‍ നിന്നോ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഓണ്‍ലൈനായും പങ്കെടുക്കാം. വിലാസം- സൂപ്രണ്ട് ഓഫ് പോസ്റ്റ് സര്‍വീസസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി- 676121.

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്ത് മേഖലയുടെ ആഭിമുഖ്യത്തിലുള്ള തപാല്‍ അദാലത്ത് നവംബര്‍ 11 ന് രാവിലെ 11 ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാല്‍ വകുപ്പിന്റെ കത്തുകള്‍, മണി ഓര്‍ഡറുകള്‍, പാര്‍സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്‌സ് ബാങ്ക് തുടങ്ങിയ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പരാതികള്‍ അയക്കേണ്ട വിലാസം: അസിസ്റ്റന്റ് ഡയറക്ടര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസ്, നോര്‍ത്ത് മേഖല, നടക്കാവ്, കോഴിക്കോട് - 673011.   തപാല്‍ കവറിന് പുറത്ത് 'ഡാക് അദാലത്ത്' എന്ന് രേഖപ്പെടുത്തണം. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ച്.

date