ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി വിഭാഗം) നിയമിക്കുന്നതിന് കൂടിക്കാഴ്ച നവംബര്‍ 3ന് രാവിലെ 10.30ന് നടക്കും.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.എ.സിയും 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ ഡിപ്ലോമ/എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഐടിയും, വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04868 272216
- Log in to post comments