ശബരിമല തീര്‍ത്ഥാടനം : ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമായി പമ്പയിലും സന്നിധാനത്തും ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും ജില്ലാ കലക്ടര്‍ എ നിസാമുദ്ദീനും ചര്‍ച്ച നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ വിജയന്‍, ദേവസ്വം ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങള്‍, വെര്‍ച്ചല്‍ ക്യൂ, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, പമ്പയിലെ കണ്‍ട്രോള്‍ റൂം എന്നിവയുടെ പ്രവര്‍ത്തനം, മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം, ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നത്, പരിശോധന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം, പോലീസിനായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
- Log in to post comments