പതിനഞ്ചാം പഞ്ചവത്സര പദ്ധതി : സമീപന രേഖ രൂപീകരണ യോഗം ഒക്ടോബര്‍ 30ന്
മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരണത്തിന്റെ ഭാഗമായി സമീപന രേഖ, പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനായി ഒക്ടോബര്‍ 30 രാവിലെ 10 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, എംഎല്‍എമാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പുതുയുഗ കേരള നിര്‍മ്മിതിക്കായുള്ള വികസന സാധ്യതകള്‍, നിലവിലുള്ള പരിമിതികള്‍, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍, ദീര്‍ഘകാല വികസന മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. തദ്ദേശഭരണസ്ഥാപനങ്ങളിലും വകുപ്പുകളിലും നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെകുറിച്ചും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ രൂപീകരിക്കുകയുമാണ് യോഗത്തിന്റെ ലക്ഷ്യം.
- Log in to post comments