ജില്ലാതല അറിയിപ്പുകള്
കേസുകൾ മാറ്റി വച്ചു
തലശ്ശേരി എസ്.ഡി.എം കോടതിയിൽ ഒക്ടോബർ 28 ബുധൻ രാവിലെ 11 മണിക്ക് നിശ്ചയിച്ച എം.സി കേസുകൾ നവംബർ 4 -തീയ്യതി 11 മണിയിലേക്ക് മാറ്റി വച്ചു
ഹോമിയോ ആശുപത്രിലാബ് അറ്റൻഡർ താൽക്കാലിക നിയമനം
ജില്ലാ ഹോമിയോ ആശുപത്രിലാബ് അറ്റൻഡർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത : വി എച്ച് എസ് സി എം എൽടി . പ്രായപരിധി 40 വയസ് .
ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച്ച നവംബർ 2 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ വെച്ച് നടക്കും .
കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത ,എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഫോൺ:9605806462
കൈത്തറി വിഷയമായ് ചിത്രരചനാ മത്സരം
കേരളത്തിലെ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൈത്തറി ഉൽപ്പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അതുവഴി കൈത്തറി ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്കൂൾ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ (എയ്ഡഡ് & അൺഎയ്ഡഡ്) കുട്ടികൾക്കായി കൈത്തറിയെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്.
നവംബർ 8 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ കണ്ണൂർ യോഗശാല റോഡിൽ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജവഹർലാൽ ലൈബ്രറി ഹാളിൽ വെച്ചാണ് മത്സരം നടക്കുക.
വിലാസം:കോ-ഓഡിനേറ്റർ (ചിത്രരചനാ മത്സരം), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ
രണ്ടാം നില, ബി.എസ്.എൻ.എൽ ഭവൻ, റബ്കോയ്ക്ക് സമീപം, കണ്ണൂർ.
ഫോൺ : 7012953719 / 0497-2700928
ഹോമിയോ ആശുപത്രിലാബ് അറ്റൻഡർ താൽക്കാലിക നിയമനം
ജില്ലാ ഹോമിയോ ആശുപത്രിലാബ് അറ്റൻഡർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത : വി എച്ച് എസ് സി എം എൽടി . പ്രായപരിധി 40 വയസ് .
ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച്ച നവംബർ 2 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ വെച്ച് നടക്കും .
കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത ,എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഫോൺ:9605806462
പ്രൊവിഷണൽ എംപ്ലോയ്മെന്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളിലേക്കുള്ള 2027-2029 കാലയളവിലെ പ്രൊവിഷണൽ എംപ്ലോയ്മെന്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. . www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 18 നകം തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0490 2327923.
എം ആർ എസിൽ ഒഴിവ്
കണ്ണൂർ ഗവ:മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷ വിഷയങ്ങളിൽ എഴുത്തും വായനയും കണക്കിൻ്റെ അടിസ്ഥാനവും താമസിച്ച് പഠിപ്പിക്കുന്നതിന് താൽപര്യമുള്ള യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേൽ വിഷയങ്ങളിലെ -അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതിന് താൽപര്യമുള്ളവരും അതാത് വിഷയങ്ങളിൽ ബിരുദവും
ബി-എഡും ഉള്ളവുമാവണം. . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000/- രൂപ ഹോണറേറിയം ലഭിക്കും .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. ഉച്ചയ്ക്ക് 2 മണി. വിലാസം :സീനിയർസുപ്രണ്ട്. എം ആർ എസ്. പട്ടുവം, കയ്യംതടം, അരിയിൽ പിഒ, കണ്ണൂർ 670143. ഫോൺ : 9496846525 .0460-2996794
9605420629,
- Log in to post comments