Skip to main content

കുമ്പളങ്ങിയിൽക്ലീനിങ് സ്റ്റാഫ്നിയമനം

കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസായ വനിതാ ഉദ്യോഗാർഥികൾക്കായി നവംബർ 13 വെള്ളിയാഴ്ച രാവിലെ 10.30ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.

സമീപപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഉയർന്ന യോഗ്യത അയോഗ്യതയായി കണക്കാക്കില്ല. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും ബയോഡേറ്റയും സഹിതം അന്നേ ദിവസം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിസമയങ്ങളിൽ 0484-2240472 എന്ന നമ്പറിൽ ബന്ധപ്പെടാം.

date