Post Category
ആലുവയിൽ താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ 2027-2029 കാലയളവിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം.
ലിസ്റ്റ് സംബന്ധിച്ച പരാതികൾ നവംബർ 18നകം വെബ്സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2631240 എന്ന നമ്പറിലോ teealva.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
date
- Log in to post comments