Post Category
കുമ്പളങ്ങിയിൽ താൽക്കാലിക നിയമനം
കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒ.പി ടിക്കറ്റ് എഴുതുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായ വനിതാ ഉദ്യോഗാർഥികൾക്കായി നവംബർ 13 രാവിലെ 10.30ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.
സമീപപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന യോഗ്യത അയോഗ്യതയായി കണക്കാക്കില്ല. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും ബയോഡേറ്റയും സഹിതം അന്നേ ദിവസം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിസമയങ്ങളിൽ 0484-2240472 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments