ടെൻഡർ ക്ഷണിച്ചു
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സെക്കൻഡറി പാലിയേറ്റീവ് കെയറിന്റെ ഭാഗമായി കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു.
4,50,000 രൂപയാണ് അടങ്കൽ തുക.
ടെൻഡർ ഫോറം ഒക്ടോബർ 22 മുതൽ നവംബർ 5 വരെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോറത്തിന്റെ വില 900 രൂപയും ജി.എസ്.ടിയുമാണ്. നിരതദ്രവ്യം 4,500 രൂപ.
പൂരിപ്പിച്ച ടെൻഡറുകൾ നിരതദ്രവ്യത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നവംബർ 6 രാവിലെ 11ന് മുമ്പായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, സാമൂഹികാരോഗ്യകേന്ദ്രം, കുമ്പളങ്ങി എന്ന വിലാസത്തിൽ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് ടെൻഡറുകൾ തുറക്കും. ടെൻഡർ നിബന്ധനകളും അനുബന്ധ പട്ടികയും കൃത്യമായി പരിശോധിച്ച് അപേക്ഷ സമർപ്പിക്കണം.
- Log in to post comments