Skip to main content

ഓപ്പറേഷൻ തെളിമ: 2 സ്ഥാപനങ്ങൾ പൂട്ടി, 8 സ്ഥാപനങ്ങൾക്കെതിരെ നടപടി

ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തെളിമ ഘട്ടം രണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. കഴിഞ്ഞ ദിവസം (ഒക്ടോബർ 27) തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ എട്ട് പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. ആകെ 11 പരിശോധനകളിൽ എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു.

ലബോറട്ടറി പരിശോധനയ്ക്ക് വേണ്ടി ഉപയോഗിച്ച പാചക എണ്ണയുടെ മൂന്ന് സാമ്പിളുകളും തയ്യാറാക്കിയ ലഘുഭക്ഷണങ്ങളുടെ രണ്ട് സാമ്പിളുകളും ഉൾപ്പെടെ അഞ്ച് സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

date