Skip to main content

ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ നിയമനം

 
കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലെ കൊല്ലം കോര്‍പ്പറേഷന്‍ ഏരിയയിലെ 29ാം (പള്ളിമുക്ക്) ഡിവിഷന്‍ പരിധിയില്‍ നിലവിലുള്ള 73ാം നമ്പര്‍ (പഞ്ചായത്ത് സ്‌കൂള്‍), 38-ാം (ആക്കോലില്‍) ഡിവിഷന്‍ പരിധിയില്‍ നിലവിലുള്ള 42-ാം നമ്പര്‍ അങ്കണവാടി കം ക്രഷ് എന്നീ സ്ഥാപനങ്ങളിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 29-ാം (പള്ളിമുക്ക്) ഡിവിഷന്‍ പരിധിയിലും 38-ാം (ആക്കോലില്‍) ഡിവിഷന്‍ പരിധിയിലും സ്ഥിര താമസമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ ഈ ഡിവിഷനടുത്തുള്ള മറ്റ് ഡിവിഷനിലുള്ളവരുടെ അപേക്ഷയും പരിഗണിക്കും.

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്ലസ്ടു വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി വിജയിച്ചിരിക്കണം. അപേക്ഷകരുടെ പ്രായപരിധി: 18 - 35. അപേക്ഷകള്‍ സ്ഥിരതാമസം, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, കൊല്ലം അര്‍ബന്‍ രണ്ട്, ഐ സി ഡി എസ് പ്രോജക്ട്, എല്‍ ബി എസ് സ്റ്റേഡിയത്തിന് സമീപം, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 6910001 '  വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍  - 0474 2740590.
 

 

date