Skip to main content

ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

​സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയെ അടിസ്ഥാനമാക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ ചേമ്പറിൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിനു വേണ്ടി പി.വി. സന്ദീപ്, ജിതേഷ് പി. പൂനത്ത്, പ്രശോഭ് കെ, സക്കീർ ഹുസൈൻ, നേഹ, ജ്യോതിശ്രീ, ശ്രീലക്ഷ്മി, ശിവാരാധ്യ എന്നിവർ ചേർന്നാണ് വീഡിയോ തയ്യാറാക്കിയത്.

​പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സീജി കടയ്ക്കൽ, മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

date