Post Category
വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ജനറൽ ആശുപത്രിയുടെ പരിസരവും ആശുപത്രിയിലെ ദിവസേനയുള്ള ശുചീകരണവും നടത്തുന്നതിനായി 50 വയസ്സിന് താഴെ പ്രായമുള്ളതും ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള സ്ത്രീ പുരുഷന്മാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 3 രാവിലെ 10നു ആലപ്പുഴ ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിലെ 6-ാം നിലയിലെ കോൺഫറൻസ് ഹാളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.
date
- Log in to post comments