Skip to main content

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

 

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, ഡിപ്ലോമ, സിവിൽ സർവീസ് കോച്ചിങ് ഉൾപ്പെടെ വിവിധ കോഴ്സുകളിൽ പഠിക്കുന്നവർക്ക് നവംബർ ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരും ഈ വർഷത്തേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോറത്തിനൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഉൾപ്പെടുത്തേണ്ടതാണെന്നും, ഡിസംബർ 31-ന് മുൻപായി www.labourwelfarefund.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ അറിയിച്ചു. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

 

date