Skip to main content

കണ്ണൂരില്‍ പുതിയ ആധാര്‍ സേവാ കേന്ദ്രം നാളെ തുറക്കും

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ.) പുതിയ ആധാര്‍ സേവാ കേന്ദ്രം താവക്കരയില്‍ നാളെ (October 29) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ആധാര്‍ എന്റോള്‍മെന്റ് മുതല്‍ വിവരങ്ങള്‍ പുതുക്കുന്നതു വരെയുള്ള വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

നാളെ രാവിലെ 11ന് അസിസ്റ്റന്റ് കലക്ടര്‍ എസ്. സ്വാതി കേന്ദ്രം ഉദ്ഘാടനം ചെയ്യും. യു.ഐ.ഡി.എ.ഐ. ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അധ്യക്ഷത വഹിക്കും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തിഗത വിവരങ്ങളില്‍ തിരുത്തല്‍ വരുത്തല്‍, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കല്‍, പരാതികള്‍ പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും. പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം.

date