Skip to main content
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന്  തലശ്ശേരി എം എൽ എ കാരായി രാജൻ  നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

ചോനാടം ജങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

തലശ്ശേരി - കൂര്‍ഗ് അന്തര്‍സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനായ ചോനാടത്ത് നിലനില്‍ക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും തുടര്‍ച്ചയായ അപകടങ്ങള്‍ക്കും പരിഹാരമായി അടിയന്തരമായി ശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന് കാരായി രാജന്‍ എം എല്‍ എ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു.
തലശ്ശേരി - മാഹി ബൈപാസ് നിലവില്‍ വന്നതോടെയാണ് ചോനാടം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത്. പ്രധാന പാത, സര്‍വീസ് റോഡുകള്‍, ബൈപാസിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് എന്നിവയുള്‍പ്പെടെ ഏഴ് റോഡുകളാണ് ജങ്ഷനില്‍ വന്നു ചേരുന്നത്.
മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി ജനറല്‍ ആശുപത്രി തുടങ്ങി നിരവധി ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്.
കൃത്യമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്തത് കാരണം ദിവസേനയുള്ള രൂക്ഷമായ ഗതാഗത തടസ്സവും തുടര്‍ച്ചയായ അപകടങ്ങളും പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.

date