Skip to main content

ഹൃദ്യം ഭിന്നശേഷി കലോത്സവം 29 ന്

 കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹൃദ്യം' ഭിന്നശേഷി കലോത്സവം ഒക്ടോബര്‍ 29ന് നടക്കും. ചിറക്കല്‍ ഗ്രീന്‍ഗ്രോവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലോത്സവം എഴുത്തുകാരി ശാന്ത കാവുമ്പായി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

date