Skip to main content

ജില്ലാതല അറിയിപ്പുകള്‍

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് 31ന്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ & മോഡല്‍ കരിയര്‍ സെന്റര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2026 ഒക്ടോബര്‍ 31  രാവിലെ 10 മണി മുതല്‍ 12 മണി വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.  
ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍, ടെക്‌നിക്കല്‍ എഞ്ചിനീയര്‍, സെയില്‍സ് എഞ്ചിനീയര്‍, ബി2ബി മാനേജര്‍, പ്രൊജക്ട് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പങ്കെടുക്കാന്‍ താല്പര്യമുള്ള  3 വര്‍ഷ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ബി ടെക്ക് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ഡിഗ്രി, എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ 3 സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്  04972703130, Email: ugbkanr.emp.lbr@kerala.gov.in.

 

 

നിയുക്തി മിനി ജോബ് ഫെയര്‍

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ 2026 ഒക്ടോബര്‍ 30ന് രാവിലെ 9:30 മുതല്‍  ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ വെച്ച് നിയുക്തി 2026 തൊഴില്‍മേള സംഘടിപ്പിക്കുന്നു. അഡ്വ: ടി.ഒ മോഹനന്‍ എം എല്‍ എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് മ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലിഷ ദീപക്ക് അധ്യക്ഷത വഹിക്കും.

എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, എംസിഎ, എംബിഎ, ബിടെക്, പിജിഡിസിഎ, ഡിപ്ലോമ, മള്‍ട്ടിമീഡിയ, എംഎസ്സി മാത്ത്‌സ്, ഐടിഐ, പോളി, എഫ്ഡിജിടി, കെജിസിഇ, ബിഎഫ്എ, എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു തുടങ്ങിയ മേഖലകളിലായി മുന്നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/6HUDCFVDkmxuAuBN8. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497  2707610, 6282942066.

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി; അപേക്ഷ ക്ഷണിച്ചു

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ  ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍കെവിവൈ - പിഡിഎംസി സൂക്ഷ്മ ജലസേചനം (പിഡിഎംസി മൈക്രോ  ഇറിഗേഷന്‍) പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ്, സ്പ്രിംഗളര്‍) സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. സ്വന്തമായി കൃഷിയിടമുളള കര്‍ഷകര്‍ക്ക് ഈ പദ്ധതി പ്രകാരം നിബന്ധനകളോടെ ചെലവിന്റെ 55 ശതമാനം ധനസഹായമായി ലഭിക്കും. ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് കൂടി സൂക്ഷ്മ ജലസേചന സംവിധാനത്തോടൊപ്പം സഹായം ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി /പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ അടുത്തുളള കൃഷിഭവനുമായോ 04972965150, , 9383472051, 9383472052, 7907425006 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

 

date