Post Category
വനിതകള്‍ക്കായി യോഗ പഠന ക്ലാസ് സംഘടിപ്പിച്ചു
വളപട്ടണം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വളപട്ടണം ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി 'ശലഭം' എന്ന പേരില്‍ യോഗ പഠന ക്ലാസ് സംഘടിപ്പിച്ചു. 'ചിറകടിച്ചുയരാം യോഗയിലൂടെ' എന്ന സന്ദേശമുയര്‍ത്തി ആയുര്‍വേദ ആശുപത്രി ഹാളില്‍ ആരംഭിച്ച ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ സി ജംഷീര്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ഡോക്ടര്‍ ചെന്‍വ കേശ്വര്‍ അധ്യക്ഷയായി. എണ്‍പതോളം യോഗ പഠിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. അഞ്ചാം വര്‍ഷമാണ് പഞ്ചായത്തില്‍ യോഗ പദ്ധതി നടപ്പിലാക്കുന്നത്.
date
- Log in to post comments