ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് കുടുംബാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കൽ: സംസ്ഥാനതല ആസൂത്രണ ശില്പശാല സംഘടിപ്പിച്ചു
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സുരക്ഷിതവും സ്നേഹപൂർണവുമായ കുടുംബാന്തരീക്ഷം ഉറപ്പാക്കുന്നതിനും കുടുംബാധിഷ്ഠിത പുനരധിവാസം ശക്തിപ്പെടുത്തുന്നതിനും വനിതാ-ശിശുവികസന വകുപ്പ് ദ്വിദിന സംസ്ഥാനതല ആസൂത്രണ ശില്പശാല തിരുവനന്തപുരം കെ.ടി.ഡി.സി. ഗ്രാൻഡ് ചൈത്രത്തിൽ സംഘടിപ്പിച്ചു. വകുപ്പ് സെക്രട്ടറി ഷീബാജോര്‍ജ് അധ്യക്ഷയായി. വകുപ്പ് ഡയറക്ടർ വി വിഘ്നേശ്വരി, ജില്ലാതല ഉദ്യോഗസ്ഥർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺമാർ, അംഗങ്ങൾ, ജില്ലാ ശിശു സംരംക്ഷണ ഓഫീസർമാർ, പ്രൊട്ടക്ഷൻ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ഭൗതിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം കുടുംബാന്തരീക്ഷവും വൈകാരിക പിന്തുണയും സാമൂഹിക ബന്ധങ്ങളും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ശില്പശാല വിലയിരുത്തി. കുട്ടികളെ അനാവശ്യമായി സ്ഥാപനങ്ങളിൽ തുടരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുക, കുടുംബങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക, കുടുംബാധിഷ്ഠിത ബദൽ പരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ചർച്ച ചെയ്തു.
പി.എൻ.എക്‌സ്. 4534/2026
- Log in to post comments