സംസ്ഥാന സ്‌കൂൾ കായികമേള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
2025 ൽ തിരുവനന്തപുരത്ത് നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള മാധ്യമ അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ആകെ ഏഴ് മാധ്യമ പുരസ്‌കാരങ്ങളാണ് ഇത്തവണ നൽകുന്നതെന്ന് നിയമസഭ മീഡിയ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മലയാള മനോരമ കരസ്ഥമാക്കി. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. മികച്ച പത്രറിപ്പോർട്ടർ പ്രദീപ് ഗോപാൽ (ദേശാഭിമാനി - മരണം തോറ്റു ജോവിയ വിജയിച്ചു) മികച്ച ഫോട്ടോഗ്രാഫർ - മുരളികൃഷ്ണൻ (മാതൃഭൂമി, ചിത്രം-വിജയവണക്കം).ഇരുവർക്കും 20,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.
ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ടെലിവിഷൻ റിപ്പോർട്ടർ -മഹേഷ് പോലൂർ (മീഡിയ വൺ), മികച്ച ക്യാമറാമാൻ - വിജു. വി (മാതൃഭൂമി ന്യൂസ്) എന്നിവർ ജേതാക്കളായി. ഇരുവർക്കും 20,000രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിന് സമഗ്ര കവറേജിനുള്ള പുരസ്‌കാരവും ലഭിച്ചു. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. മികച്ച ശ്രവ്യ മാധ്യമ കവറേജിനുള്ള പുരസ്‌കാരം ആകാശവാണിക്കാണ്. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി ലഭിക്കുക.
കമാൽ വരദൂർ (ചന്ദ്രിക),വിശ്വനാഥൻ കെ (മാതൃഭൂമി),അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞു മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 31 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 4537/2026
- Log in to post comments