Post Category
മലപ്പുറത്ത് ഭരണഭാഷാവാരാഘോഷവും ബോധവത്ക്കരണ ക്ലാസും നവംബര്‍ ആറിന്
സംസ്ഥാനത്ത് മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷവും വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്കായി ഭരണഭാഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരത മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ ആറിന് രാവിലെ പത്തിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ പ്രധാന കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി വീരാന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ ഓഫീസ് മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.
date
- Log in to post comments