Post Category
*വിവരവാകാശ ബോധവൽക്കരണ ക്ലാസ് 28 ന് പൂതാടിയിൽ*
ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് രാവിലെ 9.30 ന് പൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശ്ശേരി ഉന്നതിയിലുള്ള എം.പി.സി-യിലാണ് പരിപാടി നടക്കുന്നത്. അങ്ങാടിശ്ശേരി, തെങ്ങുമുട്, വിജയൻകുന്ന് ഉന്നതികളിലെ നിവാസികൾക്കായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ ഉദ്ഘാടനം ചെയ്യും. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
വിവരാവകാശ കമ്മീഷണർമാരായ ഡോ. എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, അഡ്വ. റ്റി.കെ. രാമകൃഷ്ണൻ, വിവരാവകാശ കമ്മീഷൻ മുൻ ലീഗൽ എക്സ്പെർട്ട് കെ. പ്രസാദ് തുടങ്ങിയവർ സംസാരിക്കും.
date
- Log in to post comments