Skip to main content

*അമ്പലവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് മുതൽ*

അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് ഇന്ന് (ഒക്ടോബർ 25) തുടക്കമാകും. രാവിലെ എട്ടിന് ആണ്ടൂർ ടൗണിൽനിന്ന് അമ്പലവയൽ പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിന്റെ ഫ്ലാഗ് ഓഫ് സുൽത്താൻ ബത്തേരി തഹസിൽദാർ ജയപ്രകാശ് നിർവഹിക്കും. 26ന് ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ, പഞ്ചഗുസ്തി മത്സരങ്ങളും 27ന് വോളിബോൾ, കബഡി, ആർച്ചറി മത്സരങ്ങളും നടക്കും. 28ന് ബാസ്ക്കറ്റ് ബോൾ, ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. 29ന് ക്രിക്കറ്റ് മത്സരവും സാഹിത്യ മത്സരങ്ങളും നടക്കും. 30ന് രാവിലെ ഒൻപത് മുതൽ കലാമത്സരങ്ങൾ നടക്കും.

അന്നേ ദിവസം നടക്കുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബുവിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

date