Skip to main content
സംസ്ഥാന സ്കൂൾ കായിക മേളയുടെ  ദീപശിഖ പ്രയാണത്തിന് കൽപ്പറ്റ എസ് കെ എം ജെ ഹൈസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ടി.ഹംസയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

*സംസ്ഥാന സ്കൂൾ കായിക മേള : ദീപശിഖാ പ്രയാണത്തിന് ജില്ലയിൽ സ്വീകരണം നൽകി*

കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള    ദീപശിഖാ പ്രയാണത്തിന്
ജില്ലയിൽ സ്വീകരണം നൽകി.

ഡിസ്കസ് ത്രോ ദേശീയ റിക്കോർഡ് ജേതാവ് കെ സി സർഹാൻ കാസർകോട് നിന്ന് തെളിയിച്ച ദീപ ശിഖയാണ് കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷം വയനാട്ടിലെത്തിയത്. മാനന്തവാടി ജി. വി.എച്ച് സ്കൂളിൽ ദേശീയ ഗുസ്തി താരങ്ങളും മാനന്തവാടി ജി വി എച്ച് എസ് വിദ്യാർഥികളായ ഇഷാന, അമർ, നോയൽ, ജുഡ് സിയ, ദേശീയ ഷൂട്ടിംഗ് താരം ശിവദർശ് എന്നിവർ ചേർന്ന് ദീപ ശിഖ ഏറ്റുവാങ്ങി തുടർന്ന് ജനപ്രതിനിധികൾ, വിദ്യാർഥികൾ, പി ടി എ കമ്മിറ്റി, അധ്യാപകർ, എസ് പി സി  എന്നിവരുടെ അകമ്പടിയോടെ സ്വീകരണ വേദിയിലെക്ക് ആനയിച്ചു .

 സ്കൂൾ കായിക മേള ഭാഗ്യ ചിഹ്നമായ കുട്ടുവും സ്വീകരണ റാലിയെ അനുഗമിച്ചു. മാനന്തവാടിയിൽ നടന്ന സ്വീകരണ യോഗം എം.എൽ.എ ഉഷ വിജയൻ  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, കൗൺസിലർ പി കെ ഹംസ,
പി ടി എ പ്രസിഡൻ്റ് എൻ ജെ ഷജിത്ത്, പ്രിൻസിപ്പൽ പി സി തോമസ്, ഹെഡ്മാസ്റ്റർ കെ കെ സുരേഷ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു

 മീനങ്ങാടി, കൽപ്പറ്റ  എസ്.കെ.എം. ജെ സ്കൂളിലും ദീപ ശിഖ പ്രയാണത്തിന് സ്വീകരണം നൽകി. 
എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ 
സംസ്ഥാന കായിക വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളായ മൊയ്തീൻ, ജോസ് എന്നിവർ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, പൊതുമരാമത്ത് സ്റ്റാൻ്റങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി ശശീന്ദ്രൻ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ പി.എ. ജലീൽ, കായികാധ്യാപകൻ അരുൺ ടി. ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചീഫ് മിനിസ്റ്റേർസ് ട്രോഫിയും ദീപശിഖ പ്രയാണവും ഇന്ന് (ഒക്ടോബർ 25) കോഴിക്കോട് സംഗമിക്കും.

 

date