Skip to main content

ചെങ്ങറ പുനരധിവാസ പദ്ധതി: സമ്മതപത്രം നൽകണം

ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കൾ ഭൂമി സ്വീകരിക്കുന്നതിനായി സമ്മതപത്രം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അജ്ഞു കെ.എസ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വർക്കല താലൂക്കിലെ പള്ളിക്കൽ വില്ലേജിൽ 5 സെന്റ് വീതമുള്ള 31 പ്ലോട്ടുകളും, കുടവൂർ വില്ലേജിൽ 5 സെന്റ് വീതമുള്ള 6 പ്ലോട്ടുകളുമാണ് വിതരണത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി സ്വീകരിക്കാൻ സന്നദ്ധരായ ഗുണഭോക്താക്കൾ നവംബർ 2 മുതൽ 15 വരെയുള്ള തീയതികളിൽ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഓഫീസിൽ നേരിട്ടെത്തി സമ്മതപത്രം നൽകണം.

date