ലോക ടൗൺ പ്ലാനിങ് ദിനാഘോഷം: ജില്ലാതല ചിത്രരചനാ മത്സരം നവംബർ ഏഴിന്
ലോക ടൗൺ പ്ലാനിങ് ദിനാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗവും പാലറ്റ് പീപ്പിൾ ഇന്റർനാഷണൽ ആർട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല വാട്ടർ കളർ ചിത്രരചനാ മത്സരം നവംബർ ഏഴ് രാവിലെ ഒൻപതിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി മൂന്ന് തലങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എൽ.പി. വിഭാഗത്തിൽ ഒന്ന് മുതൽ നാല് വരെയും യു.പി. വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയും ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് മുതൽ പത്ത് വരെയുമുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എറണാകുളം ജില്ലയിലെ വിദ്യാർത്ഥികൾ നവംബർ 5ന് മുൻപായി https://wtpd2026ekm.my.canva.site/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2427223
- Log in to post comments