Skip to main content

അപേക്ഷ ക്ഷണിച്ചു

ആരക്കുഴ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലേക്ക് ആശാ പ്രവർത്തകയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14-ാം വാർഡിൽ സ്ഥിരതാമസക്കാരായ 25 മുതൽ 45 വയസ്സുവരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്കും സാമൂഹിക പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നവംബർ ആറിന് രാവിലെ 11ന് പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ:04852 255451.
 

date