Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന അഡ്ഹോക് വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി നവംബർ 4ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.എം.ബി.ബി.എസ്. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ കേരള മെഡിക്കൽ കൗൺസിലിന്റെ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് ആശുപത്രിയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാം. ആവശ്യമായ രേഖകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0484-2386000
 

date