Post Category
വലപ്പാട് ഉപജില്ലാ കലോത്സവം; സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു
നവംബർ 10 മുതൽ 13 വരെ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി സുധീഷ് മുഖ്യാതിഥിയായി.
ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് കാവുങ്ങൽ, അഡ്വ. ഷീബ മുരളി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എൻ.ആർ. രമേഷ് ബാബു, വികസന സമിതി കൺവീനർ എം.ഡി. ദിനകരൻ, ആർ.എം.വി.എച്ച്.എസ് സ്കൂൾ മാനേജർ ഫാത്തിമ മോഹൻ, ജനറൽ കൺവീനർ ബി. ബീബ, പി.ടി.എ. പ്രസിഡന്റ് ജയശ്രീ പട്ടത്ത്, സി.ബി. സിജ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments